12 October, 2026 07:22:57 PM


പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ നിന്ന് ചാടിപ്പോയ പോക്സോ കേസ് പ്രതിയെ പിടികൂടി



തിരുവല്ല:  പുളിക്കീഴ് പോലീസ് സ്റ്റേഷനിൽ നിന്നും ചാടിപ്പോയ പ്രതിയെ പിടികൂടി പൊലീസ്. പോക്സോ കേസിൽ പിടിയിലായി പൊലീസ് കസ്റ്റഡിയിൽ സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ട നിരണം ഇരതോട് ആശാകുടി പുതുവേൽ വീട്ടിൽ സജിത്ത് ( 32 ) ആണ് ഇന്ന് വൈകിട്ട് 5 മണിയോടെ ഇയാളുടെ വീടിന് സമീപത്തുള്ള ആളൊഴിഞ്ഞ തുരുത്തിൽ നിന്നും പിടിയിലായത്.

കാടുമുടിക്കിടക്കുന്ന തുരുത്തിനുള്ളിൽ ഇയാൾ ഉണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പോലീസ് സംഘം തുരുത്ത് വളഞ്ഞ് അതിവിദഗ്ധമായി ഇയാളെ പിടികൂടുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് കൈവിലങ്ങ് ഊരി സ്റ്റേഷനിൽ നിന്നും ചാടിപ്പോയത്. ലോക്കപ്പ് സംവിധാനം ഇല്ലാതിരുന്നതിനാൽ സ്റ്റേഷന്റെ ഉൾവശത്തെ മുറിയിലെ തറയിൽ ഘടിപ്പിച്ചിരുന്ന ഇരുമ്പ് വളയത്തിൽ കൈവിലങ്ങ് ബന്ധിപ്പിച്ചാണ് ഇയാളെ സൂക്ഷിച്ചിരുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 301