29 September, 2026 04:32:19 PM
പുന്നമടയിൽ ഹൗസ് ബോട്ടിൽ നിന്ന് കായലിൽ വീണ് രണ്ടര വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്നു വെള്ളത്തിൽ വീണ് രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ തിരുനൽവേലിയിൽ നിന്ന് എത്തിയ ആറംഗ സംഘത്തിലെ അംഗമായ സുഗൻ ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് പുന്നമട സ്റ്റാർട്ടിങ് പോയന്റിലായിരുന്നു സംഭവം. റെഡ് കാസ്റ്റിൽ വാരാഹരി എന്ന ബോട്ടിലെ യാത്രക്കിടെയാണ് കുട്ടി വെള്ളത്തിൽ വീണത്. ഉടൻ ബോട്ട് ജീവനക്കാരും സമീപവാസികളും ചേർന്നു കുട്ടിയെ കരയ്‌ക്കെത്തിച്ച് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവമറിഞ്ഞ് അഗ്നിരക്ഷാസേനയും സ്ഥലത്ത് എത്തിയിരുന്നു.


