31 October, 2026 10:14:55 AM
പള്ളിപ്പാട് 52കാരനെ വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ഹരിപ്പാട്: പള്ളിപ്പാട് വെങ്ങാലിൽ തനിച്ച് താമസിച്ചിരുന്ന രഞ്ജി വർഗീസിനെ (52) വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പരേതനായ വി.എ. വർഗീസിന്റെ മകനാണ്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി മൃതദേഹം കിണറ്റിൽനിന്ന് പുറത്തെടുത്തു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പള്ളിപ്പാട് സെന്റ് ജോർജ് ഓർത്തഡോക്സ് കാതോലിക്കേറ്റ് സിംഹാസന പള്ളിയിൽ നടക്കും. പരേതയായ തങ്കമ്മ വർഗീസാണ് മാതാവ്. സഹോദരൻ: ജോർജ് വർഗീസ് വെങ്ങാലിൽ.


