26 September, 2026 04:20:08 PM
സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതി; യൂട്യൂബര്‍ രാജന്‍ ജോസഫ് വീണ്ടും അറസ്റ്റില്‍

പത്തനംതിട്ട: യൂട്യൂബര്‍ രാജന്‍ ജോസഫ് വീണ്ടും അറസ്റ്റില്‍. സാമൂഹികമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫെന്നി നൈനാന്റെ പരാതിയില്‍ അടൂര്‍ പോലീസാണ് അറസ്റ്റു ചെയ്തത്. നേരത്തെ, കോണ്‍ഗ്രസ് നേതാവും ജില്ലാ പഞ്ചായത്തംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയില്‍ രണ്ട് പ്രാവശ്യം രാജന്‍ ജോസഫ് അറസ്റ്റിലായിരുന്നു. ഈ കേസിലെ ജാമ്യവസ്ഥകളുടെ ലംഘനം കൂടി ചൂണ്ടിക്കാട്ടിയാണ് പോലീസ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.


