20 September, 2026 12:28:15 PM


തിരുവല്ലയിൽ സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; യുവാവ് മരിച്ചു



തിരുവല്ല: എം സി റോഡിലെ തിരുവല്ല തുകലശേരിയിൽ സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ആലപ്പുഴ തലവടി സ്വദേശി അജീഷ് മോഹനൻ (29) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. നിയന്ത്രണം വിട്ട് എത്തിയ പിക്കപ്പ് വാൻ ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതര പരുക്കേറ്റ അജീഷിനെ ഉടൻതന്നെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. അജീഷിന് ഒപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളിയായ നിയാസിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടം നടക്കുന്ന സമയത്ത് കനത്ത മഴയായിരുന്നു. പിക്കപ്പ്, മഴ വെള്ളത്തിൽ തെന്നി മാറിയാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തിരുവല്ല പൊലീസ് മേൽ നടപടി സ്വീകരിച്ചു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 304