19 October, 2026 10:04:07 AM
ആലപ്പുഴയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം: യുവതിക്ക് പരിക്ക്

ആലപ്പുഴ: ഹരിപ്പാട് മീൻ കയറ്റി വന്ന ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ കാർ യാത്രക്കാരിയായ യുവതിക്ക് പരിക്കേറ്റു. ഇവരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന് ശേഷം ലോറി ഡ്രൈവറും ഒപ്പമുണ്ടായിരുന്ന ആളും സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഹരിപ്പാട് മാധവ ജംഗ്ഷനിൽ നിന്ന് താണാപ്പടിയിലേക്ക് പോകുന്ന ഭാഗത്താണ് അപകടമുണ്ടായത്. കൊല്ലം രജിസ്ട്രേഷനിലുള്ള കാറും തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറിയുമാണ് പരസ്പരം കൂട്ടിയിടിച്ചത്. ലോറിയുടെ വരവ് കണ്ട് കാർ ഒതുക്കാൻ ശ്രമിച്ചെങ്കിലും ലോറി വന്ന് ഇടിക്കുകയായിരുന്നുവെന്ന് ഡ്രൈവർ പറഞ്ഞു.


