09 October, 2026 01:33:31 PM
ചേർത്തലയിൽ റെയിൽവേ സ്റ്റേഷന് സമീപം കാറിടിച്ച് 72-കാരി മരിച്ചു

ആലപ്പുഴ: ചേർത്തല റെയിൽവേ സ്റ്റേഷന് സമീപം ദേശീയപാതയിൽ കാറിടിച്ച് വയോധിക മരിച്ചു. കാസർകോട് പൊതുവീട്ടിൽ വിലാസിനി സുകുമാരൻ(72) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു ദാരുണമായ സംഭവം നടന്നത്. കലവൂർ കൃപാസനത്തിലേക്ക് പോകുന്നതിനാണ് വിലാസിനി ചേർത്തലയിൽ എത്തിയത്. പുലർച്ചെ റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ദേശീയപാത മുറിച്ചു കടക്കുന്നതിനിടയിലോ പാതയോരത്തു വെച്ചോ ആണ് വേഗത്തിലെത്തിയ കാർ വിലാസിനിയെ ഇടിച്ചുതെറിപ്പിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവർ സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു.


