16 September, 2026 07:34:34 PM
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; പോലീസുകാരന് സസ്പെൻഷൻ

പത്തനംതിട്ട: മദ്യപിച്ച് ബൈക്കോടിച്ച് രോഗിയുമായി പോയ ആംബുലന്‍സിലിടിച്ച് അപകടമുണ്ടാക്കിയ പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. തണ്ണിത്തോട് പോലീസ് സ്റ്റേഷനിലെ സി പി ഒ പ്രവീണ്‍ കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. തിങ്കളാഴ്ച്ച രാത്രി കോന്നി കൊന്നപ്പാറയിലായിരുന്നു അപകടം. പ്രവീണ്‍കുമാര്‍ മദ്യപിച്ച് ഓടിച്ച ബൈക്ക് നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സില്‍ ഇടിച്ചു കയറുകയായിരുന്നു. പ്രവീണ്‍കുമാറിനെ നാട്ടുകാരാണ് തടഞ്ഞുവച്ച് പൊലീസിന് കൈമാറിയത്. ഇന്നലെ പ്രവീണെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.


