24 October, 2026 11:21:14 AM


കുടുംബവഴക്ക്; ആലപ്പുഴയിൽ യുവാവ് ഭാര്യാമാതാവിനെ കുത്തികൊന്നു



ആലപ്പുഴ: ആലപ്പുഴയിൽ കുടുംബവഴക്കിനെ തുടർന്ന് ഭാര്യാമാതാവിനെ കുത്തിക്കൊന്ന് മരുമകൻ. ചാരുംമൂട് ഇടക്കുന്നം സ്വദേശിനി ജയകുമാരിയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം പ്രതി ജോജി ജോസഫ് രക്ഷപ്പെട്ടു. ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ അമ്മ ഇടയ്ക്ക് കയറുകയായിരുന്നു. ശനിയാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ജോജി ജോസഫും ഭാര്യ അർച്ചനയും തമ്മിൽ നിലനിന്നിരുന്ന കുടുംബപ്രശ്നങ്ങളാണ് അക്രമത്തിൽ കലാശിച്ചത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, ഒളിവിൽപോയ പ്രതി ജോജി ജോസഫിനായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 920