18 October, 2026 08:16:43 PM


ശബരിമല തീർഥാടന പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം



പത്തനംതിട്ട: ശബരിമല തീർഥാടന പാതയിൽ സീതത്തോട് പൊന്നമ്പാറ തോടിനു സമീപം കാറും ലോറിയും കൂട്ടിയിടിച്ചു. അപകടത്തിൽ ഇരു വാഹനങ്ങളിലുമുണ്ടായിരുന്നവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ചടയമംഗലം സ്വദേശികളായ തീർഥാടകർ സഞ്ചരിച്ച കാറും പമ്പയിലേക്ക് കരിങ്കൽ സ്ലാബുകളുമായി എത്തിയ ലോറിയുമാണ് കൂട്ടിയിടിച്ചത്. രണ്ട് കുട്ടികളടക്കം അഞ്ച് തീർഥാടകരാണ് കാറിലുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം ഭാഗികമായി തകർന്നു. വിവരമറിഞ്ഞ് നിലയ്ക്കലിൽനിന്ന് പൊലീസ് സ്ഥലത്തെത്തി കാർ റോഡിൽനിന്ന് മാറ്റി ഗതാഗതം സുഗമമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 108