07 October, 2026 03:09:04 PM
ആലപ്പുഴ ബൈപ്പാസിൽ ഓടിക്കൊണ്ടിരുന്ന മിനി ലോറിക്ക് തീപിടിച്ചു

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിൽ ഓടിക്കൊണ്ടിരുന്ന മിനി ലോറിക്ക് തീപിടിച്ചു. കളർകോട് കപ്പക്കട ഭാഗത്തെ വർക്‌ഷോപ്പിൽനിന്ന് കൊമ്മാടി ഭാഗത്തുള്ള വർക്‌ഷോപ്പിലേക്ക് അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോകുകയായിരുന്ന വാഹനത്തിനാണ് തീപിടിച്ചത്. വാഹനത്തിൽ നിന്ന് പെട്ടെന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവറും കൂടെയുണ്ടായിരുന്ന ആളും ഉടൻ തന്നെ പുറത്തേക്ക് ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. എന്നാൽ, അപകടത്തിൽ വാഹനത്തിന്റെ ക്യാബിൻ ഭാഗം പൂർണ്ണമായും കത്തിനശിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് സംഘമാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് ഫയർഫോഴ്‌സ് അധികൃതർ സ്ഥിരീകരിച്ചു.


