16 October, 2026 08:02:59 PM


മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ശബരിമലയിലേക്ക്; തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ വിലയിരുത്തും



തിരുവനന്തപുരം: തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നാളെ (ശനിയാഴ്ച) ശബരിമലയിലെത്തും. രാവിലെ ഒന്‍പതിന് നിലക്കലില്‍ എത്തുന്ന മുഖ്യമന്ത്രി വി ഡി സതീശനും ദേവസ്വം മന്ത്രി കെ മുരളീധരനും തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ പരിശോധിക്കും. രാവിലെ പത്തരക്ക് വിവിധ വകുപ്പുകളുടെ അവലോകന, ഏകോപന യോഗം പമ്പ ശ്രീരാമ സാകേത ഓഡിറ്റോറിയത്തില്‍ നടക്കും. തുടര്‍ന്ന് വൈകിട്ട് നാല് മണിയോടെ സന്നിധാനത്ത് എത്തുന്ന മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും അവിടുത്തെ മുന്നൊരുക്കങ്ങള്‍ പരിശോധിക്കും. അഞ്ച് മണിയോടെ മുഖ്യമന്ത്രി ക്ഷേത്ര ദര്‍ശനം നടത്തും. തുലാമാസപൂജകള്‍ക്കായി ശബരിമലയില്‍ നാളെയാണ് നടതുറക്കുന്നത്. ഒക്ടോബര്‍ 22 വരെ പൂജകള്‍ ഉണ്ടായിരിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 303