08 October, 2026 11:32:33 AM


ആലപ്പുഴയിൽ 5.298 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ



ആലപ്പുഴ: കഞ്ഞിക്കുഴിയിൽ വീട്ടിൽ നിന്ന് എം ഡി എം എയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. കഞ്ഞിക്കുഴി പഞ്ചായത്ത് എട്ടാം വാർഡ് തെക്കേമഠം വീട്ടിൽ അരുൺകുമാർ(26) ആണ് പിടിയിലായത്. 5.298 ഗ്രാം എം ഡി എം എ ആണ് പിടിച്ചെടുത്തത്. ചേർത്തല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എസ് ശരത്,സിവിൽ എക്സൈസ് ഓഫീസർമാരായ ജെ ജയേഷ്,എസ് ജിനു,പ്രിവന്റീവ് ഓഫീസർ എസ് ശ്രീജ,അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ജി ജയകുമാർ, സൈബർ സെൽ ഉദ്യോഗസ്ഥരായ ബി എ അൻഷാദ്,വി പ്രമോദ് എന്നിവർ ഉൾപ്പെട്ട സംഘമാണ് എം ഡി എം എ പിടിച്ചെടുത്തത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 293