19 June, 2025 09:37:40 PM


കൊല്ലത്ത് അങ്കണവാടി കെട്ടിടത്തിലെ ഫാൻ പൊട്ടി വീണ് മൂന്ന് വയസുകാരന് പരിക്ക്



കൊല്ലം: കൊല്ലത്ത് അങ്കണവാടി കെട്ടിടത്തിലെ ഫാന്‍ പൊട്ടിവീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്. മൂന്നു വയസുകാരന്‍ ആദി ദേവിനാണ് പരിക്കേറ്റത്. കൊല്ലം തിരുമുല്ലാവാരത്തെ അങ്കണവാടി കെട്ടിടത്തിലെ ഫാനാണ് പൊട്ടിവീണത്. തലയ്ക്ക് പരിക്കേറ്റ മൂന്നുവയസ്സുകാരനെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശോചനീയാവസ്ഥയിലായ കെട്ടിടത്തിലാണ് അങ്കണവാടി പ്രവര്‍ത്തിച്ചിരുന്നത്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 949