31 October, 2026 10:25:15 AM
സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ ജാഥ; എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരെ കേസ്

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരെ കേസ്. മെയിൻ ഗേറ്റ് ഭാഗത്ത് പ്രതിഷേധ ജാഥ നടത്തിയതിനാണ് കേസ്.തിരിച്ചറിഞ്ഞ 8 പേർക്കെതിരെയും കണ്ടാലറിയാവുന്ന 50 പേർക്കെതിരെയുമാണ് കേസ്. എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് സമരത്തിന് നേതൃത്വം നൽകുന്ന സമരസമിതി കൺവീനർ എസ്. വളർമതിയാണ് ഒന്നാം പ്രതി. കണ്ടോൺമെന്റ് പൊലീസ് ആണ് കേസടുത്തത്.
പ്രതിപക്ഷത്തിരുന്നപ്പോള്‍ സെക്രട്ടറിയറ്റിനു മുന്നിലെ സമരങ്ങളെ പിന്തുണച്ചവരാണ് ഇപ്പോള്‍ സമരത്തിനെതിരെ നീങ്ങുന്നതെന്ന് സമര സമിതി പറഞ്ഞു. സെക്രട്ടറിയേറ്റ് മെയിന്‍ ഗേറ്റ് ഭാഗത്ത് പ്രതിഷേധ ജാഥ നടത്തിയതിനാണ് കേസെടുത്തത്. സമരത്തില്‍ നിന്നു പിന്നോട്ടില്ലെന്ന് വളര്‍മതി പറഞ്ഞു. വിദ്യാര്‍ഥി അധ്യാപക അനുപാതം കുറയ്ക്കണം എന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ല.
കഴിഞ്ഞദിവസം സർക്കാരിന്റെ വഞ്ചനയിൽ പ്രതിഷേധിച്ച് വളർമതി തല മുണ്ഡനം ചെയ്തിരുന്നു. നിരാഹാരസമരം ആരംഭിക്കുമെന്നും വളർമതി അറിയിച്ചിരുന്നു. വിദ്യാർത്ഥി അധ്യാപക അനുപാതം കുറയ്ക്കണം എന്നതിൽ നിന്ന് പിന്നോട്ടില്ല. സംസ്ഥാന സർക്കാരിൻറെ ഭാഗത്തുനിന്നും കടുത്ത അവഗണന മാത്രമാണ് ഉണ്ടാകുന്നതെന്നാരോപിച്ചാണ് വളർമതി തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചത്. സർക്കാർ ആവശ്യപ്പെട്ട 45 ദിവസവും ഉചിതമായ തീരുമാനമുണ്ടാകുമെന്ന് കരുതി കാത്തിരുന്നു. 50 ദിവസം 50 ദിവസം പിന്നിട്ടിട്ടും മന്ത്രി പറഞ്ഞ വാക്ക് പാലിച്ചില്ല. ഇതോടെ പരസ്യപ്രതിഷേധങ്ങളുമായി സമരപ്പന്തൽ വീണ്ടും ഉണർന്നത്.



