04 November, 2026 01:07:15 PM


കൊല്ലം- ചെങ്കോട്ട പാതയിൽ ട്രെയിൻ തട്ടി കടുവ ചത്തു



കൊല്ലം: ട്രെയിന്‍ തട്ടി കടുവ ചത്തു. തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഭഗവതിപുരം റെയില്‍വേ സ്റ്റേഷന് സമീപം കൊല്ലം-ചെങ്കോട്ട റെയില്‍പാതയിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെ രണ്ടോടെ തൂത്തുക്കുടിയില്‍ നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്ന പാലരുവി എക്‌സ്പ്രസ്സ് ട്രെയിനാണ് കടുവയെ ഇടിച്ചത്. സംഭവത്തെ തുടര്‍ന്ന് അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ട്രെയിനിലെ ജീവനക്കാരാണ് വിവരം തമിഴ്‌നാട് വനംവകുപ്പിനെ അറിയിച്ചത്. തുടര്‍ന്ന് ട്രെയിന്‍ പിടിച്ചിടുകയും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കടുവയുടെ ജഡം മാറ്റിയ ശേഷമാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 304