03 November, 2026 10:19:01 AM
കാസർഗോഡ് നിർത്തിയിട്ട ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

കാസർഗോഡ്: കാസർഗോഡ് ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. പടിഞ്ഞാറ്റംകൊഴുവൽ സ്വദേശികളായ അനുരാഗ് (22), ആനന്ദകൃഷ്ണൻ (24) എന്നിവരാണ് മരിച്ചത്. പടന്നക്കാട് നെഹ്റു കോളജിന് മുൻപിലായിരുന്നു അപകടം നടന്നത്. അമിതവേഗത്തിലെത്തിയ ബൈക്ക് ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നീലേശ്വരം വസന്ത ഹോട്ടലിലെ കാഷ്യറാണ് മരണപ്പെട്ട അനുരാഗ്. മൃതദേഹങ്ങൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



