27 October, 2026 05:06:29 PM
ചേരാനല്ലൂർ വാഹനാപകടം : 4 പോലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരെയും നടപടി

കൊച്ചി ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട സംഭവങ്ങലില് നാലു പോലീസുകാർക്ക് സസ്പെൻഷൻ. സി ഐ, എസ് ഐ, എ എസ് ഐ, സി പി ഓ എന്നിവരെയാണ് സസ്പെൻഡ് ചെയ്തതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
എഫ് ഐ ആറിൽ വീഴ്ച വരുത്തിയതിനാണ് നടപടി. പ്രതിയുടെ ജാമ്യം റദ്ദാക്കാൻ ഉള്ള നടപടികളുമായി മുന്നോട്ടു പോകുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
പ്രതിയുടെ പിതാവായ ജഡ്ജിക്കെതിരെ നിയമപരമായ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. ജഡ്ജിക്കെതിരായ റിപ്പോർട്ട് പോലീസ് ഹൈക്കോടതി രജിസ്ട്രാർക്ക് സമർപ്പിക്കും. തുടർ നടപടികൾ രജിസ്ട്രാർ തീരുമാനിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.



