02 November, 2026 04:36:23 PM
ചേരാനെല്ലൂര്‍ വാഹനാപകടം; ജഡ്ജിക്കെതിരെ തെളിവ് നശിപ്പിക്കലിന് കൂടി കേസെടുത്തു

കൊച്ചി: ചേരാനെല്ലൂര്‍ വാഹനാപകട കേസില്‍ പതിനേഴുകാരന്റെ പിതാവായ അഡീഷണല്‍ ജില്ലാ ജഡ്ജിക്കെതിരെ തെളിവ് നശിപ്പിക്കല്‍ വകുപ്പു കൂടി ചേര്‍ത്തു. ബിഎന്‍എസ് 238 വകുപ്പാണ് ചേര്‍ത്തിരിക്കുന്നത്. പുതിയ വകുപ്പ് ചേര്‍ത്ത റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചു. അപകടം നടന്ന സ്ഥലത്ത് ജഡ്ജിയുടെ അസാധാരണമായ സാന്നിധ്യവും പോലിസ് സ്റ്റേഷനിലെ ഇടപെടലുകളും തെളിവു നശിപ്പിക്കാനും കേസ് അട്ടിമറിക്കാനുമായുള്ള ശ്രമമാണെന്ന് കാണിച്ച് അപകടത്തില്‍ മരിച്ച ജയപാല കൃഷ്ണന്റെ കുടുംബം പരാതി നല്‍കിയിരുന്നു. ഇതിലാണ് പുതിയ വകുപ്പ് കൂടി ചേര്‍ത്തിരിക്കുന്നത്.



