16 October, 2026 03:46:15 PM
മോശം കാലാവസ്ഥ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്യുടെ കേരള സന്ദർശനം റദ്ദാക്കി

തൃശൂർ: മോശം കാലാവസ്ഥയെ തുടർന്ന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ കേരള സന്ദർശനം റദ്ദാക്കി. കോയമ്പത്തൂരിൽ നിന്ന് ഹെലികോപ്റ്റർ മാർഗം തൃശൂരിൽ എത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ശക്തമായ മഴ തുടരുന്നതിനാൽ സുരക്ഷാ കാരണങ്ങളാൽ യാത്ര മാറ്റിവെക്കുകയായിരുന്നു. അദ്ദേഹം ഉടൻ തന്നെ സ്വകാര്യ വിമാനത്തിൽ ചെന്നൈയിലേക്ക് മടങ്ങും. തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ കേരള സന്ദർശനമായതിനാൽ വലിയ ഒരുക്കങ്ങളായിരുന്നു ഒരുക്കിയിരുന്നത്. ഔദ്യോഗിക പദവിയിലിരിക്കുന്നതിനാൽ പൊതുജനങ്ങൾക്കും ആരാധകർക്കും കർശന നിയന്ത്രണങ്ങളും വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു.



