12 November, 2026 07:47:19 PM


ട്രെയിനിൽ നിന്ന് കാൽവഴുതി വീണ് പ്രമുഖ ഫോട്ടോ​ഗ്രാഫർ കൊല്ലം മോഹൻ അന്തരിച്ചു



മാർത്താണ്ഡം: പ്രമുഖ സ്റ്റിൽ ഫോട്ടോ​ഗ്രാഫർ കൊല്ലം മോഹൻ (നാനാ മോഹനേട്ടൻ) അന്തരിച്ചു. കുടുംബസമേതം യാത്രയ്ക്കിടെ മാർത്താണ്ഡത്തുവച്ച് ട്രെയിനിൽനിന്ന് കാൽവഴുതി വീണായിരുന്നു അന്ത്യം. കേരളശബ്ദം, നാനാ സിനിമാ വാരിക, കുങ്കുമം മഹിളാരത്നം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ദീർഘകാലം ഫോട്ടോഗ്രാഫർ ആയിരുന്നു കൊല്ലം മോഹൻ. കൊല്ലം കുരീപ്പുഴ മണലിൽ ശിവ ക്ഷേത്രത്തിന് സമീപത്താണ് വീട്. അടൂര്‍ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത് മുഖാമുഖം, മതിലുകൾ, അനന്തരം എന്നീ സിനിമകളിൽ സ്റ്റിൽ ഫോട്ടോഗ്രാഫറായി പ്രവർത്തിച്ചു. സൂത്രധാരൻ എന്ന സിനിമയിൽ ചെറിയ വേഷത്തിലും ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 291