11 November, 2026 01:17:57 PM


ട്രെയിനില്‍ നിന്ന് വയോധികയുടെ 50പവന്‍ സ്വര്‍ണം കവര്‍ന്നു; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സർ പിടിയില്‍



പാലക്കാട്: പാലക്കാട് ട്രെയിനില്‍ നിന്ന് വയോധികയുടെ 50 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ട സംഭവത്തില്‍ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ പിടിയില്‍. ദിണ്ടിഗല്‍ സ്വദേശി ബാലമുരുകനാണ് പിടിയിലായത്. ഇന്‍സ്റ്റഗ്രാം റീല്‍സില്‍ നിന്നാണ് പൊലീസിന് പ്രതിയുടെ സൂചന കിട്ടിയത്. ചെന്നൈയില്‍ നിന്ന് ചെങ്ങന്നൂരിലേക്ക് വയോധിക ട്രെയിനില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യവേയാണ് വയോധികയുടെ സ്വര്‍ണ്ണം പ്രതി കവര്‍ച്ച ചെയ്തത്. ഈ മാസം മൂന്നിനാണ് സംഭവം. സീറ്റിന് താഴെയായി ബാഗില്‍ 50 പവന്‍ സ്വര്‍ണം സൂക്ഷിച്ചിരുന്നു. വയോധിക ഉറങ്ങിപ്പോയപ്പാഴാണ് സ്വര്‍ണം കവര്‍ച്ച ചെയ്തത്. തൃശ്ശൂര്‍ എത്തിയപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. കോയമ്പത്തൂരില്‍ സ്വര്‍ണ്ണം വില്‍ക്കാനെത്തിയപ്പോഴാണ് പൊലീസ് സംഘം പ്രതിയെ പിടികൂടിയത്. ആര്‍പിഎഫും റെയില്‍വേ പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.







Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 936