12 November, 2026 05:54:49 PM


ഡോ. എസ് കാര്‍ത്തികേയന്‍ പുതിയ എക്‌സൈസ് കമ്മീഷണര്‍; ജെറോമിക് ജോർജ് വിഴിഞ്ഞം എംഡി



തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി. എസ് കാര്‍ത്തികേയന്‍ പുതിയ എക്‌സൈസ് കമ്മീഷണറാകും. സീറാം സാംബശിവ റാവുവിന് പകരമാണ് നിയമനം. സാംബശിവ റാവുവിന് അധിക ചുമതല ഇല്ല. ശര്‍മിള മേരി ജോസഫ് കെ.ടി.ഡി.എഫ്.സി.ചെയര്‍പേഴ്‌സണാകും. ഡി ബാലമുരളി  കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ  എംഡിയാകും. ഇതുസംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറി പുറത്തിറക്കി.

എം ജി രാജമാണിക്യം ഇന്‍ഫോര്‍മേഷന്‍ കേരള മിഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറാകും. അബ്ദുള്‍ നാസര്‍ ബി പാര്‍ലമെന്റ് അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് സ്‌പെഷ്യല്‍ സെക്രട്ടറിയാകും. അഫ്‌സാന പര്‍വീണ്‍ ഐഎഎസ് മില്‍മ എംഡിയാകുമെന്നും ഉത്തരവില്‍ പറയുന്നു. മിഥുന്‍ പ്രേംരാജിനെ KSIDC എക്‌സിക്യൂട്ടീവ് ഡയറക്ടറായും നിയമിക്കുന്നതായി ചീഫ് സെക്രട്ടറി അറിയിച്ചു. തിരുവനന്തപുരം മുന്‍ ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജിന് വിഴിഞ്ഞം തുറമുഖ എംഡിയുടെ ചുമതല നല്‍കി.

ബാര്‍ ലൈസന്‍സ് വിവാദങ്ങള്‍ക്കിടെയായിരുന്നു സീറാം സാംബശിവറാവുവിനെ എക്‌സൈസ് കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത്. സര്‍ക്കാരുമായോ വകുപ്പ് മന്ത്രിയുമായോ കൂടിയാലോചന നടത്താതെയാണ് കമ്മീഷണര്‍ സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടതെന്നായിരുന്നു വിമര്‍ശനം. സര്‍ക്കാര്‍ അറിഞ്ഞ് തീരുമാനമെടുക്കേണ്ട കാര്യങ്ങള്‍ താഴെത്തട്ടില്‍ തീരുമാനമെടുക്കാനുള്ള അധികാരം നല്‍കിയത് മുന്‍ ഇടത് സര്‍ക്കാരാണ്. കഴിഞ്ഞ സര്‍ക്കാര്‍ സൃഷ്ടിച്ച എല്ലാ പഴുതുകളും അടയ്ക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു സ്ഥാനമാറ്റം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 296