28 October, 2026 02:12:30 PM


കാസര്‍കോട് ഉടമയെ ഏൽപ്പിക്കാൻ സ്റ്റേഷനിൽ സൂക്ഷിച്ച ഫോണ്‍ കവര്‍ന്ന പോലിസുകാരന്‍ അറസ്റ്റില്‍



മഞ്ചേശ്വരം: കാസര്‍കോട് സ്റ്റേഷനില്‍ സൂക്ഷിച്ച ഫോണ്‍ കവര്‍ന്ന സംഭവത്തില്‍ ചന്തേര പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റില്‍. ബദിയടുക്ക നീര്‍ച്ചാല്‍ സ്വദേശി വൈ. ബൈജുവാണ് അറസ്റ്റിലായത്. ഈ മാസം 16ന് മൊബൈല്‍ ഫോണ്‍ കവരുകയും മറ്റൊരാള്‍ക്ക് വില്‍ക്കുകയും ചെയ്തുവെന്നാണ് കേസ്. ഒക്ടോബർ എട്ടിനാണ് സ്റ്റേഷന് സമീപത്തെ വഴിയിൽനിന്ന് കളഞ്ഞുകിട്ടിയ10,000 രൂപ വിലവരുന്ന മൊബൈൽ ഫോണാണ് അതിഥി തൊഴിലാളി സ്റ്റേഷനിൽ ഏൽപ്പിച്ചത്. തുടർന്ന് പാറാവ് ബുക്കിൽ രേഖപ്പെടുത്തിയ ശേഷം ഫോൺ സ്റ്റേഷനിൽ സൂക്ഷിക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 292