03 June, 2025 05:41:59 PM


പാകിസ്താനില്‍ 17കാരിയായ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറെ വെടിവെച്ചു കൊന്നു



ഇസ്ലാമാബാദ്: പാകിസ്താനില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറെ വെടിവെച്ചു കൊലപ്പെടുത്തി. ടിക് ടോക് താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ പതിനേഴുകാരി സനാ യൂസഫിനെയാണ് കൊലപ്പെടുത്തിയത്. സനയുടെ ഇസ്ലാമാബാദിലെ വീട്ടിലെത്തിയ ബന്ധു നിരവധി തവണ സനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ് വീണ സന സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

തുടര്‍ന്ന് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പാകിസ്താനിലെ പ്രമുഖ ടിക് ടോക് താരമാണ് സന. സനയുടെ മരണത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ പ്രതിക്കെതിരെ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്. സനയ്ക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജസ്റ്റിസ് ഫോര്‍ സന എന്ന ഹാഷ് ടാഗില്‍ ക്യാംപെയ്‌നും ആരംഭിച്ചിട്ടുണ്ട്.

കുട്ടികളുടെയും സ്ത്രീകളുടെയും അവകാശങ്ങളും വിദ്യാഭ്യാസ ബോധവത്കരണ റീലുകളുമായിരുന്നു സന പ്രധാനമായും പങ്കുവെച്ചിരുന്നത്. സനയുടെ മരണത്തില്‍ പാകിസ്താനില്‍ വ്യാപകമായുള്ള ദുരഭിമാനകൊല ഉള്‍പ്പടെയുള്ള എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K