21 October, 2026 05:01:25 PM


പാകിസ്ഥാനിൽ ബസ് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് 11 പേർക്ക് ദാരുണാന്ത്യം



ലാ​ഹോർ: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ബസ് ഡിവൈഡറിൽ ഇടിച്ചുള്ള അപകടത്തിൽ 11 യാത്രക്കാർക്ക് ദാരുണാന്ത്യം. 30ലധികം പേർക്ക് പരിക്കേറ്റു. പഞ്ചാബ് പ്രവിശ്യയിലെ രാജൻപൂർ ജില്ലയിലാണ് അപകടം ഉണ്ടായത്. കറാച്ചിയിൽ നിന്ന് പഞ്ചാബിലെ ഡെറാ ഗാസി ഖാൻ ജില്ലയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഹൈവേയിൽ നിർമാണ പ്രവർത്തനങ്ങൾ നടന്നിരുന്ന ഭാഗത്താണ് അപകടമുണ്ടായതെന്നും അമിതവേഗതയാണ് അപകടത്തിന്റെ കാരണമെന്നും അധികൃതർ പറഞ്ഞു. അമിതവേഗതയിലെത്തിയ ബസ് ഡിവൈഡറിൽ ഇടിച്ച ശേഷം മറിയുകയായിരുന്നു. എട്ട് യാത്രക്കാർ സംഭവസ്ഥലത്തുതന്നെ മരിച്ചു. മൂന്നുപേർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരമാണെന്നും അധികൃതർ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 291