07 August, 2026 11:33:43 AM


തായ്‌ലൻഡിലെ സ്കൂളിൽ‌ വിദ്യാർത്ഥി അധ്യാപകനെ വെടിവെച്ചു കൊന്നു; 15 പേർക്ക് പരിക്ക്



ബാങ്കോക്ക്: തായ്‌ലൻഡിലെ ബാംഗ് ക്രൂയി ജില്ലയിലെ ഒരു സ്‌കൂളിൽ വിദ്യാർത്ഥിയുടെ വെടിയെറ്റ് ഒരു അധ്യാപകൻ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെടിവെയ്പ്പ് വാർത്ത പുറത്തുവന്ന സമയത്ത് ഇരയായവരുടെ എണ്ണത്തെക്കുറിച്ചോ മറ്റ് വിവരങ്ങളെക്കുറിച്ചോ വിവരങ്ങൾ ലഭ്യമായിരുന്നില്ല. പിന്നീട് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, കൊല്ലപ്പെട്ടവരിൽ ഒരാൾ അധ്യാപകനാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. സ്‌കൂളിൽ വെടിയുതിർത്ത ശേഷം അക്രമി സ്വയം ജീവനൊടുക്കി.

ബാങ്കോക്ക് പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, നോന്തബുരി പ്രവിശ്യയിലെ 'ദേബ്സിരിൻ നോന്തബുരി' സ്കൂളിലാണ് ആക്രമണം നടന്നത്. തലസ്ഥാനമായ ബാങ്കോക്കിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ മാത്രം അകലെയാണ് ഈ പ്രവിശ്യ. അക്രമം നടത്തിയത് എട്ടാം ക്ലാസ് വിദ്യാർത്ഥിയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വെടിയുതിർക്കുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 917