30 August, 2026 07:51:03 PM


യു എസില്‍ രണ്ട് മലയാളി യുവതികള്‍ കൊല്ലപ്പെട്ടു; ഒപ്പം താമസിച്ചിരുന്ന മറ്റൊരു യുവതി പിടിയിൽ



കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ മലയാളി യുവതി സുഹൃത്തുക്കളായ രണ്ട് മലയാളി യുവതികളെ കൊലപ്പെടുത്തി. മണ്ണുത്തി മുടിക്കോട് തെക്കൂട്ട് വീട്ടില്‍ ഹരിദാസിന്റെയും സുഷമയുടെയും മകള്‍ അഞ്ജന (35), കോട്ടയം ചിങ്ങവനം സ്വദേശിനി ആനുമാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന അനില എന്ന യുവതിയാണ് കൊലപാതകം നടത്തിയതെന്നാണ് അറിയുന്നത്. ഇവര്‍ പോലീസ് കസ്റ്റഡിയിലാണ്.

ചിങ്ങവനം സ്വദേശിയെ ഫ്‌ലാറ്റിലെ മുറിയില്‍ വെച്ച് കൊലപ്പെടുത്തിയ ശേഷം അഞ്ജനയെ ഫ്‌ലാറ്റിന്റെ താഴേക്ക് വിളിച്ച് വരുത്തി കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. മൂന്നു പേരുടെയും കുടുംബം ഒരേ ഫ്‌ലാറ്റിലാണ് താമസിച്ചിരുന്നത്.മൂവരും ഓണാഘോഷത്തിന് ഉള്‍പ്പെടെ ഒത്ത് ചേര്‍ന്നിരുന്നതായി പറയുന്നു. സംഭവം നടക്കുമ്പോള്‍ അഞ്ജനയുടെ ഭര്‍ത്താവ് വിജിഷ് ജോലിക്ക് പോയിരിക്കുകയായിരുന്നു. ഏക മകള്‍ വാമിക മുറിക്കുള്ളില്‍ ഉണ്ടായിരുന്നു.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K