02 August, 2026 04:04:42 PM
പെറുവിൽ വിമാനം തകർന്നു വീണു: 13 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടു

മെക്‌സിക്കോ സിറ്റി: പെറുവില്‍ ടൂറിസ്റ്റ് വിമാനം തകര്‍ന്നുവീണ് 13 പേര്‍ക്ക് ദാരുണാന്ത്യം. വിനോദ സഞ്ചാരികളും രണ്ട് ക്രൂ അംഗങ്ങളും ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന എല്ലാവര്‍ക്കും അപകടത്തില്‍ ജീവന്‍ നഷ്ടമായി. നാസ്‌ക നഗരത്തില്‍ നിന്ന് ഏകദേശം ആറ് കിലോമീറ്റര്‍ അകലെയുള്ള പ്യൂബ്ലോ വീജോയിലാണ് വിമാനം തകര്‍ന്നുവീണത്.
യാത്രക്കാരില്‍ ഏഴ് ഇറ്റലിക്കാരും, ദമ്പതികളെന്ന് കരുതുന്ന രണ്ട് ജര്‍മ്മന്‍ സ്വദേശികളും, രണ്ട് സ്പാനിഷ് പൗരന്മാരും ഉള്‍പ്പെടുന്നു. അമേരിക്കോ സലാസര്‍ കുല്ലാര്‍, ഐറെങ്ക ഡെല്‍ കാര്‍പിയോ എന്നിവരാണ് കൊല്ലപ്പെട്ട പൈലറ്റും സഹപൈലറ്റും. വിമാനം പിസ്‌കോ നഗരത്തില്‍ നിന്ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 1 മണിയോടെയാണ് പുറപ്പെട്ടത്. മിനിറ്റുകള്‍ക്ക് ശേഷം, കണ്‍ട്രോൾ റൂമുമായുള്ള ബന്ധം നഷ്ടപ്പെട്ടെന്നും 1.20 ഓടെ തകര്‍ന്നുവീണെന്നും പൊലീസ് പറഞ്ഞു. വിമാനം തകരാനിടയായതിന്റെ കാരണം വ്യക്തമല്ല.


