18 September, 2026 11:42:07 AM


മിഷിഗണിൽ പരിശീലനപ്പറക്കലിനിടെ എഫ്-16 യുദ്ധവിമാനം തകർന്നുവീണു



വാഷിംഗ്ടൺ: അമേരിക്കയിലെ മിഷിഗണിൽ പരിശീലന ദൗത്യത്തിനിടെ ടെക്സസ് എയർ നാഷണൽ ഗാർഡിന്റെ എഫ്-16 (F-16) പോർവിമാനം തകർന്നു വീണു. അപകടത്തിന് തൊട്ടുമുമ്പ് ഇജക്ട് ചെയ്തതിനെ തുടർന്ന് പൈലറ്റ് നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.

മിഷിഗണിലെ ഗ്രാന്റ് ട്രാവേഴ്സ് കൗണ്ടിയിലാണ് വിമാനം തകർന്നു വീണത്. അൽപെനയിലുള്ള നാഷണൽ ഗാർഡ് ബേസിൽ നടന്ന പരിശീലന ദൗത്യത്തിനിടെയായിരുന്നു അപകടം. പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ട വിമാനത്തിൽ നിന്ന് പൈലറ്റ് ഇജക്ട് ചെയ്യുകയായിരുന്നു. തുടർന്ന് വിമാനം ആളൊഴിഞ്ഞ പ്രദേശത്ത് വീണ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും വൻ പുക ഉയരുകയും ചെയ്തു.

പരിക്കേറ്റ പൈലറ്റിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. പക്ഷി ഇടിച്ചതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നുണ്ടെങ്കിലും, മിലിട്ടറി അധികൃതർ ഔദ്യോഗികമായി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടനഷ്ടങ്ങൾ ഒഴിവാക്കാൻ സംഭവസ്ഥലത്തിന് ഒരു മൈൽ ചുറ്റളവിലുള്ള പ്രദേശവാസികളോട് മാറിനിൽക്കാൻ പ്രാദേശിക ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 290