26 November, 2026 09:34:48 AM


കെയ്റോയില്‍ ടാങ്കര്‍ മറിഞ്ഞ് തീപിടിച്ചു; 31 പേര്‍ മരിച്ചു



കെയ്റോ: ഈജിപ്ഷ്യന്‍ തലസ്ഥാനമായ കെയ്റോയില്‍ ടാങ്കറിന് തീപിടിച്ച് 31 പേര്‍ മരിച്ചു. ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹൈവേയില്‍ ഇന്ധനവുമായി പോയ ട്രക്ക് മറിഞ്ഞതാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗിസയിലെ അല്‍-വറാഖ് പ്രദേശത്ത് ഒരു തുരങ്കത്തിന് മുകളിലായി ബുധനാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. കെയ്റോയുടെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന തിരക്കേറിയ റിങ് റോഡില്‍ ആയിരുന്നു അപകടം. സമീപത്തുണ്ടായിരുന്ന മറ്റ് വാഹനങ്ങളിലേക്കും തീ പടര്‍ന്നുപിടിച്ചു. അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. അപകടത്തെത്തുടര്‍ന്ന് മറ്റ് വാഹനയാത്രക്കാര്‍ രക്ഷപ്പെടാന്‍ തിക്കും തിരക്കും കൂട്ടുന്നതും ദൃശ്യങ്ങളില്‍ കാണാം.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 920