24 October, 2026 01:25:49 PM


കെനിയയിൽ നിർമാണത്തിലിരുന്ന ബഹുനിലക്കെട്ടിടം നിലംപൊത്തി, നിരവധിപേരെ കാണാനില്ല



നെയ്‌റോബി: കെനിയൻ തലസ്ഥാനമായ നെയ്റോബിയിൽ നിർമാണത്തിലിരുന്ന ബഹുനിലക്കെട്ടിടം തകർന്നുവീണു. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക. പത്തിലേറെ നിലകളുള്ള കെട്ടിടമാണ് നിലംപൊത്തിയത്. കുടുങ്ങിക്കിടക്കുന്നവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. നെയ്റോബിയിലെ ഈസ്റ്റ്ലീ മേഖലയിലെ തിരക്കേറിയ തെരുവിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം. അതിനിടെ അപകടം നടന്ന സ്ഥലത്തെ കടകൾ കൊള്ളയടിക്കാൻ ശ്രമിച്ചവർക്കുനേരെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഒട്ടേറെ വ്യാപാരികളും താമസക്കാരും വന്നുകൊണ്ടിരിക്കുന്ന സ്ഥലമാണിത്. കെട്ടിടം തകരുന്നതിന് തൊട്ടുമുൻപ് തൊഴിലാളികൾ നിലവിളിച്ചുകൊണ്ട് പുറത്തേക്കോടുന്നത് കണ്ടതായും കെട്ടിടം തകരുകയാണെന്ന് അവർ വിളിച്ചു പറഞ്ഞതായും ദൃക്‌സാക്ഷികൾ പറഞ്ഞു.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 302