10 September, 2026 12:10:04 PM
ജോർദാനിലെ യുഎസ് വ്യോമതാവളത്തിൽ ഇറാൻ ആക്രമണം; നിരവധി യുദ്ധവിമാനങ്ങൾക്ക് കേടുപാട്

ടെഹ്റാൻ: ജോർദാനിലെ അമേരിക്കൻ വ്യോമതാവളത്തിന് നേരെ ഇറാൻ നടത്തിയ അതിശക്തമായ മിസൈലാക്രമണത്തിൽ നിരവധി യു.എസ് യുദ്ധവിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട്. മുവഫാഖ് സാൽതി എയർ ബേസിന് നേരെയാണ് രാത്രിയിൽ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ 'വാർത്തോഗ്' എന്നറിയപ്പെടുന്ന ഒരു A-10 തണ്ടർബോൾട്ട് വിമാനത്തിന്റെ ചിറക് തകർന്നു. എട്ടോളം F-15 യുദ്ധവിമാനങ്ങൾക്ക് നിസ്സാര കേടുപാടുകൾ സംഭവിച്ചെങ്കിലും ഇവ അറ്റകുറ്റപ്പണികൾക്ക് ശേഷം വീണ്ടും പ്രവർത്തനസജ്ജമാക്കിയതായി മാധ്യമങ്ങൾ വ്യക്തമാക്കി. ഇറാന്റെ മിസൈലുകളെ പ്രതിരോധിക്കാൻ യു.എസ് സേന 30-ലധികം പേട്രിയറ്റ് മിസൈലുകൾ തൊടുത്തുവിട്ടു. 20 ബാലിസ്റ്റിക് മിസൈലുകളിൽ 18 എണ്ണം തടഞ്ഞതായി ജോർദാൻ സേനയും അറിയിച്ചു.


