24 November, 2026 07:31:32 PM


റാസൽഖൈമയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് വൻ അപകടം: 13 പേർക്ക് ദാരുണാന്ത്യം



ദുബായ്: യുഎഇയിലെ റാസൽഖൈമയിൽ യാത്രാ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 പേർ മരിച്ചു. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. അപകടത്തിൽ 13 പേർ മരിച്ചതായി റാസൽഖൈമ പൊലീസ് സ്ഥിരീകരിച്ചു. ഒമാനിലേക്ക് വിസ മാറ്റുന്നതിനായി പോയ ബസാണ് അപകടത്തിൽപ്പെട്ടത്. മലയാളി ട്രാവൽസ് വഴിയാണ് യാത്രക്കാർ പോയിരുന്നത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും മരിച്ചവരുടെയും പരിക്കേറ്റവരുടെയും പൂർണ്ണവിവരങ്ങളും പുറത്തുവരാനിരിക്കുന്നതേയുള്ളൂ. ഇന്ന് രാവിലെ സല്‍ഖൈമയിലെ അല്‍ വതാന്‍ സ്ട്രീറ്റിലാണ് അപകടം നടന്നത്. പാസഞ്ചര്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബാംഗങ്ങള്‍ക്ക് യുഎഇ ആഭ്യന്തര മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്ന് മാത്രമുള്ള വിവരങ്ങള്‍ വിശ്വസിച്ചാല്‍ മതിയെന്നും അഭ്യൂഹങ്ങളോ വ്യാജ വാര്‍ത്തകളോ പരത്തരുതെന്നോ മന്ത്രാലയം അറിയിച്ചു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 925