09 October, 2026 05:19:44 PM


റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണം; 3 സൗദി പൗരന്മാര്‍ കൊല്ലപ്പെട്ടു



സൗദി: സൗദി അറേബ്യയിലെ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു സൗദി പൈലറ്റ് ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. സൗദിയ എയർലൈൻസിന്റെ വിമാനത്തിനും വിമാനത്താവള സൗകര്യങ്ങൾക്കും ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതായി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. 

യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതരാണ് ആക്രമണത്തിന് പിന്നിൽ. വ്യാഴാഴ്ച നടന്ന ആക്രമണത്തെ തുടർന്ന് വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി തടസ്സപ്പെട്ടിരുന്നെങ്കിലും, നിലവിൽ വ്യോമഗതാഗതം സാധാരണ നിലയിലായതായി അധികൃതർ വ്യക്തമാക്കി. 

മരണപ്പെട്ട മൂന്ന് പേരും സൗദി പൗരന്മാരാണ്. സ്വദേശികളും വിദേശികളുമായ നിരവധി പേര്‍ക്ക് പരുക്കേറ്റു ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്ന ഉടനെ തന്നെ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം സംഭവ സ്ഥലത്ത് എത്തുകയും പരുക്കേറ്റ എല്ലാവരെയും തൊട്ടടുത്ത ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു. ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കുന്നുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 300