16 September, 2026 03:01:09 PM


ഇന്ത്യൻ നാവിക സേനയുടെ കപ്പലിൽ പാക് കപ്പലിടിച്ചു



ന്യൂഡൽഹി: അറേബ്യൻ കടലിൽ അന്താരാഷ്ട്ര സമുദ്ര അതിർത്തിയിൽ വെച്ച് ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലിൽ പാകിസ്ഥാൻ കപ്പൽ അപകടകരമായ രീതിയിൽ ഇടിച്ച സംഭവത്തിൽ പാകിസ്ഥാന്റെ മുതിർന്ന നയതന്ത്ര പ്രതിനിധിയെ വിളിപ്പിച്ചു വരുത്തി ഇന്ത്യയുടെ കടുത്ത പ്രതിഷേധം. ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് പാകിസ്ഥാൻ ചാർജ് ഡി അഫയേഴ്‌സ് സാദ് അഹമ്മദ് വറൈച്ചിനെ വിളിപ്പിച്ചാണ് ഇന്ത്യ നയതന്ത്ര തലത്തിലുള്ള പ്രതിഷേധം അറിയിച്ചത്.

സെപ്റ്റംബർ 15-ന് വൈകുന്നേരം ഒമാന് കിഴക്ക് 220 കിലോമീറ്റർ അകലെ വടക്കൻ അറേബ്യൻ കടലിൽ പതിവ് നിരീക്ഷണത്തിലായിരുന്ന ഇന്ത്യൻ യുദ്ധക്കപ്പലിന് നേരെയാണ് സംഭവം. പാകിസ്ഥാൻ നാവികസേനയുടെ ഹുനൈൻ-ക്ലാസ് പട്രോൾ കപ്പൽ അതീവ വേഗതയിലും സുരക്ഷിതമല്ലാത്ത രീതിയിലും പാഞ്ഞെത്തി ഇന്ത്യൻ യുദ്ധക്കപ്പലിന്റെ വശങ്ങളിൽ ഉരസുകയായിരുന്നു. മോശം കാലാവസ്ഥയും ശക്തമായ തിരമാലകളുമുള്ള സമയത്തായിരുന്നു പാക് കപ്പലിന്റെ ഈ പ്രകോപനപരമായ നീക്കം.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K