18 November, 2026 02:20:59 PM
കുവൈത്തിൽ ഭൂചലനം; റിക്ടർ സ്കെയലിൽ 4.1 തീവ്രത രേഖപ്പെടുത്തി

കുവൈത്ത് സിറ്റി: കുവൈത്തിന്റെ തെക്കുപടിഞ്ഞാറൻ മേഖലയായ അൽ മനാഖിശീല് ഭൂചലനം. റിട്ടര്‍ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് "ദേശീയ ഭൂകമ്പ നിരീക്ഷണ ശൃംഖല" അറിയിച്ചു. കുവൈത്ത് സമയം ഇന്ന് പുലർച്ചെ 3. 53 ന് ആണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂമിയുടെ ഉപരിതല ത്തിൽ നിന്ന് 11 കിലോമീറ്റർ ആഴത്തിൽ ആയിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നും അധികൃതർ വ്യക്തമാക്കി.കുവൈത്തിലെ ഭൂകമ്പ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള കേന്ദ്രങ്ങൾ മുഖേനയാണ് ഇത്തരം ഭൂചലനങ്ങൾ രേഖപ്പെടുത്തുന്നത്. കുവൈത്തിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള മനാഖിഷ് മേഖലയിൽ നേരത്തെയും ഇത്തരത്തിലുള്ള ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


