28 November, 2026 05:31:43 PM


അഫ്ഗാനിസ്ഥാനില്‍ സ്‌കൂളില്‍ സ്‌ഫോടനം; ആറു വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു



കാബൂൾ: അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ പ്രവിശ്യയായ കുനാറിലെ ഒരു സ്‌കൂളിലുണ്ടായ സ്‌ഫോടനത്തില്‍  ആറു വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. 90-ലധികം പേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന സ്‌കൂളിന് സമീപത്തെ ഒരു സംഭരണശാലയിലാണ് ശനിയാഴ്ച്ച രാവിലെ പത്തുമണിക്ക് സ്‌ഫോടനമുണ്ടായതെന്ന് കരുതുന്നതായി താലിബാന്‍ മിനിസ്ട്രി വകതാവ് പറഞ്ഞു. 

പ്രവിശ്യാ തലസ്ഥാനമായ അസദാബാദ് ജില്ലയുടെ പ്രാന്തപ്രദേശമായ അന്തര്‍സറിലാണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്. ഇവിടെ ഖനന കമ്പനികളുടെ സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന കേന്ദ്രമുണ്ടെന്ന വിവരം അപകടത്തിന് പിന്നാലെ പുറത്തുവന്നിട്ടുണ്ട്. സംഭരണശാലയിലുണ്ടായ അനാസ്ഥ മൂലമാണ് പൊട്ടിത്തെറി സംഭവിച്ചതെന്നാണ് പ്രാഥമിക വിവരങ്ങള്‍. വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന പരിക്കേറ്റവരുടെ നില സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമായിട്ടില്ല.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 302