02 November, 2026 07:06:01 AM


ഫ്ലോറിഡയിൽ സ്വകാര്യ വിമാനം തകര്‍ന്നുവീണു; 9 പേര്‍ക്ക് ദാരുണാന്ത്യം



വാഷിങ്ടൺ: അമേരിക്കയിലെ ഫ്ലോറിഡയിൽ സ്വകാര്യവിമാനം തകർന്ന് ഒമ്പത് പേർ മരിച്ചു. ഓസ്റ്റിനിൽ നിന്ന് ബഹമാസിലേക്ക് പോയ ലിയർജെറ്റ് 60 വിമാനമാണ് അപകടത്തിൽപ്പെട്ടത്. പാം ബീച്ച് കൗണ്ടിയിൽ ഞായറാഴ്ച ഉച്ചയ്ക്ക് 12:50നാണ് സ്വകാര്യ വിമാനം തകർന്നുവീണത്. ജനവാസ മേഖലയിലാണ് വിമാനം വീണത്. ഈ വർഷം അമേരിക്കയിൽ ഉണ്ടാകുന്ന രണ്ടാമത്തെ വലിയ വിമാന അപകടമാണ് സംഭവിച്ചത്. തകർന്നുവീഴാൻ പോകുന്നു, ഇനി സമയമില്ലെന്നായി‌രുന്നു പൈലറ്റിന്റെ അവസാന സന്ദേശം. ഐസും ശക്തമായ ടർബുലൻസും മോശം കാലാവസ്ഥയും അപകടത്തിന് കാരണമായെന്നാണ് പ്രാഥമിക നി​ഗമനം. കാരണം കണ്ടെത്താൻ അന്വേഷണം പുരോ​ഗമിക്കുകയാണ്. ഔദ്യോഗിക കാരണം സ്ഥിരീകരിച്ചിട്ടില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 299