25 August, 2026 10:53:20 AM


നാലുമാസമായി ജോലിയില്ല, മാനസിക സമ്മർദ്ദം; ഹൈദരാബാദ് സ്വദേശിയായ വിദ്യാർഥി യുഎസിൽ ജീവനൊടുക്കി



വാഷിങ്ടണ്‍: ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ് സ്വദേശിയായ സായി പ്രദീപ് എന്ന വിദ്യാർത്ഥി അമേരിക്കയിൽ ജീവനൊടുക്കിയത്. പ്രദീപ് (ദീപു) 2024-ലാണ് ഉന്നത പഠനത്തിനായി അമേരിക്കയിലേക്ക് പോയത്. ടെക്സസ് സർവകലാശാലയിലെ മാസ്റ്റേഴ്സ് ബിരുദ വിദ്യാർത്ഥിയായിരുന്നു. ഓഗസ്റ്റ് 21-നാണ് പ്രദീപ് മരണപ്പെട്ട വിവര പുറത്തുവരുന്നത്.

കഴിഞ്ഞ നാല് മാസത്തോളമായി ജോലി ലഭിക്കാത്തതിനെ തുടർന്ന് പ്രദീപ് മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും വ്യക്തമാക്കി. ആരോഗ്യപരമായ നിരവധി വെല്ലുവിളികൾ ചെറുപ്പം മുതലേ നേരിട്ടിരുന്നെങ്കിലും അതെല്ലാം കഠിനാധ്വാനത്തിലൂടെയും ഫിറ്റ്നസിലൂടെയും അതിജീവിച്ച വ്യക്തിയായിരുന്നു ദീപു എന്ന് സഹോദരി ദീപ്തി ഓർമ്മിക്കുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി കുടുംബം സഹായ അഭ്യർത്ഥന നടത്തിയിട്ടുണ്ട്.  




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 927