30 May, 2025 10:12:45 AM


എറണാകുളത്ത് വഞ്ചി മറിഞ്ഞ് യുവാവിനെ കാണാതായി



കൊച്ചി: എറണാകുളം ചെറായിയിൽ ശക്തമായ മഴയിലും കാറ്റിലും വഞ്ചി മറിഞ്ഞ് യുവാവിനെ കാണാതായി. ചെറായി തൃക്കടക്കാപ്പിള്ളി പുഴയിൽ ഇന്നലെയാണ്‌ അപകടം ഉണ്ടായത്. തൃക്കടക്കാപ്പിള്ളി സ്വദേശി നിഖിലിനെയാണ് കാണാതായത്. കൂട്ടുകാർക്കൊപ്പം പുഴയിൽ വഞ്ചിയുമായി പോകവെയായിരുന്നു അപകടം സംഭവിച്ചത്. യുവാവിനായി തിരച്ചിൽ തുടരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K