17 May, 2025 03:51:35 PM
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കെട്ടിടം തകർന്നു; ഒമാനിൽ കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം

മസ്കറ്റ്: ഒമാനിൽ റെസ്റ്റോറന്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം. പ്രവാസി മലയാളികളാണ് മരണപ്പെട്ടതെന്നാണ് വിവരം. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശികളായ പങ്കജാക്ഷന്, സജിത എന്നിവരാണ് മരണപ്പെട്ടത്. ബൗഷർ വിലായത്തിലെ ഒരു റെസ്റ്റോറന്റില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ കെട്ടിടം ഭാഗികമായി തകർന്നുവീണാണ് രണ്ട് പേർ മരിച്ചത്. സിവിൽ ഡിഫൻസ് അതോറിറ്റി ടീമുകൾ ഉടനടി സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.