07 May, 2025 09:02:12 AM


ഓപ്പറേഷൻ സിന്ദൂർ; രാജ്യത്തെ അതിർത്തിയോടു ചേർന്നുള്ള 5 വിമാനത്താവളങ്ങൾ അടച്ചു



ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിലൂടെ പാക്കിസ്ഥാന് ഇന്ത്യ നൽകിയ മറുപടിയ്ക്ക് പിന്നാലെ അതീവ ജാഗ്രതയിൽ രാജ്യം. അതിർത്തിയോട് ചേർന്നുള്ള അഞ്ച് വിമാനത്താവളങ്ങൾ അടച്ചു. ശ്രീനഗർ, ലേ, ജമ്മു, അമൃത്സർ, ധരംശാല വിമാനത്താവളങ്ങളാണ് അടച്ചിരിക്കുന്നത്. അതിർത്തിയിലെ ജനങ്ങളെ ബങ്കറുകളിലേക്ക് മാറ്റി. ഇന്ത്യൻ വ്യോമസേന ശ്രീനഗർ വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ നിരവധി സർവീസുകൾ റദ്ദാക്കുകയും മറ്റ് സർവീസുകൾ വഴി തിരിച്ച് വിടുകയും ചെയ്തു. കൂടാതെ എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് കമ്പനികൾ എന്നിവ സർവീസ് തടസപ്പെടുമെന്ന് അറിയിച്ചു. പാക്കിസ്ഥാനിലേക്കുള്ള വിമാന സർവീസുകൾ താൽകാലികമായി ഖത്തർ എയർവേയ്സ് നിർത്തിവെച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K