04 May, 2025 02:24:10 PM


ജോൺ ബ്രിട്ടാസ് എംപിയെ സിപിഐഎം രാജ്യസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു



ന്യൂഡൽഹി: ജോൺ ബ്രിട്ടാസ് എംപിയെ സിപിഎം രാജ്യസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു.ബംഗാളിൽ നിന്നുള്ള എംപിയായ ബികാഷ് രഞ്ജൻ ഭട്ടാചാര്യ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് നിലവിൽ സിപിഎം രാജ്യസഭാ കക്ഷി ഉപ നേതാവായ ജോൺ ബ്രിട്ടാസിനെ തിരഞ്ഞെടുത്തത്.

കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ ബ്രിട്ടാസിന്റെ പ്രകടനം മികച്ചതാണെന്ന് വിലയിരുത്തിയിരുന്നു.വിദേശകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി, പബ്ലിക്ക് അണ്ടർടേക്കിങ് കമ്മിറ്റി, ഐ ടി വകുപ്പിന്റെ ഉപദേശക സമിതി എന്നിവയിൽ അംഗമാണ്. മികച്ച പാർലമെൻ്റേറിയനുള്ള പുരസ്കാരം രണ്ട് തവണ നേടിയിട്ടുണ്ട്. സിപിഎം കേന്ദ്ര കമ്മിറ്റിയിൽ സ്ഥിരം ക്ഷണിതാവാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K