03 February, 2025 02:23:06 PM


എറണാകുളത്ത് മൂന്നാം വർഷ ബിബിഎ വിദ്യാർഥിനി ഹോസ്റ്റലിലെ ജനലഴിയിൽ ജീവനൊടുക്കിയ നിലയിൽ



കൊച്ചി: എറണാകുളത്ത് വിദ്യാര്‍ത്ഥിനിയെ കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി.എറണാകുളം വേങ്ങൂര്‍ രാജഗിരി വിശ്വ ജ്യോതി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് ഹോസ്റ്റലിലാണ് സംഭവം. ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. കോട്ടയം പാറമ്പുഴ സ്വദേശിനി  അനീറ്റ ബിനോയിയാണ് (21) മരിച്ചത്. 

എറണാകുളം കുറുപ്പംപടി വേങ്ങൂർ രാജഗിരി വിശ്വ ജ്യോതി കോളേജിലെ മൂന്നാം വർഷ ബി ബി എ വിദ്യാർഥിനിയാണ്. കോളേജിലെ ലേഡീസ് ഹോസ്റ്റൽ മുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. ഇന്ന് രാവിലെ ഏഴു മണിയോടെയാണ് മൃതദേഹം കണ്ടത്. കോളേജ് ഗേറ്റിന് പുറത്ത് നാട്ടുകാര്‍ പ്രതിഷേധിച്ചു. ക്യാമ്പസിനകത്തേക്ക് പ്രവേശിപ്പിക്കുന്നില്ലെന്നാരോപിച്ചാണ് പ്രതിഷേധം.

മാതാപിതാക്കളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ആത്മഹത്യാക്കുറിപ്പാണ് കണ്ടെത്തിയത്. മാതാപിതാക്കളോട് മാപ്പു പറയുന്നുവെന്ന തരത്തിലുള്ള വിവരമാണ് ആത്മഹത്യാക്കുറിപ്പിലുള്ളതെന്നാണ് വിവരം. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ആത്മഹത്യാക്കുറിപ്പ് ഉള്‍പ്പെടെ പരിശോധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K