16 November, 2026 10:43:15 AM


തൃശൂരിൽ നിയന്ത്രണം വിട്ട ലോറി കടയിലേക്ക് ഇടിച്ചു കയറി അപകടം



തൃശൂർ: ചേലക്കരയിൽ നിയന്ത്രണം വിട്ട ലോറി കടയിലേക്ക് ഇടിച്ചു കയറി അപകടം. ഇന്ന് പുലർച്ചെയോടെയായിരുന്നു അപകടം നടന്നത്. ചേലക്കര തൂണൂർക്കര സെന്ററിലാണ് നിയന്ത്രണംവിട്ട ലോറി കടയിലേക്ക് ഇടിച്ചു കയറിയത്. അപകടത്തിൽ ചെന്നൈ സ്വദേശിയായ ലോറി ഡ്രൈവർക്കും സഹായിക്കും പരുക്കേറ്റു. തമിഴ്നാട്ടിൽ നിന്ന് പെയിന്റുമായി എത്തിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറി ഡ്രൈവറെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 304