10 September, 2026 07:54:03 PM
ആലപ്പുഴ മെഡിക്കല്‍ കോളജിൽ തിമിര ശസ്ത്രക്രിയക്കിടെ കണ്ണിലെ ലെന്‍സ് ഉള്ളിലേക്ക് ആഴ്ന്നു

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി ചികിത്സാ പിഴവ് പരാതി. തിമിര ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ച വയോധികയുടെ കുടുംബമാണ് പരാതി ഉന്നയിച്ചത്. ആറാട്ടുപുഴ സ്വദേശിനി ലത (67)ക്കാണ് ആശുപത്രിയിൽ നിന്ന് ദുരനുഭവമുണ്ടായത്. ശസ്ത്രക്രിയക്കിടെ കണ്ണിലെ ലെൻസ് കണ്ണിൻ്റെ ഉള്ളിലേക്ക് ആഴ്ന്നു പോയെന്നാണ് പരാതി. ഗുരുതര ചികിത്സാ പിഴവ് ഉണ്ടായിട്ടും ഇക്കാര്യം ആശുപത്രി അധികൃതർ മറച്ചു വച്ചെന്നും പരാതി ഉയർന്നു. തെറ്റ് തിരിച്ചറിഞ്ഞിട്ടും ആശുപത്രി അധികൃതർ കൈയൊഴിഞ്ഞെന്നും പറയുന്നു.
ലതയുടെ കണ്ണ് പൂര്‍വ സ്ഥിതിയിലാകണമെങ്കില്‍ ഇനിയും മറ്റൊരു ശസ്ത്രക്രിയ കൂടി നടത്തണം. അത് ചെയ്യാന്‍ സൗകര്യമുളളതാകട്ടെ കോട്ടയം മെഡിക്കല്‍ കോളജിലും. അതിനുളള ക്രമീകരണം ഒരുക്കി കൊടുക്കാന്‍ പോലും ആലപ്പുഴ മെഡിക്കല്‍ കോളജ് അധികൃതര്‍ തയാറാകുന്നില്ലെന്നും പരാതിയുണ്ട്. എന്നാല്‍ പിഴവൊന്നും ഉണ്ടായിട്ടില്ലെന്നും തിമിര ശസ്ത്രക്രിയയ്ക്കിടെ സാധാരണ ഗതിയില്‍ ഉണ്ടാകാറുളള പ്രശ്നമാണിതെന്നുമാണ് മെഡിക്കല്‍ കോളജ് അധികൃതരുടെ വിശദീകരണം. കോട്ടയത്ത് തുടര്‍ ചികില്‍സയ്ക്കുളള ക്രമീകരണങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ എന്തെങ്കിലും ഉറപ്പു പറയാനും ആലപ്പുഴ മെഡിക്കല്‍ കോളജ് അധികൃതര്‍ തയാറായിട്ടില്ല.


