09 September, 2026 01:33:08 PM
ചെട്ടികുളങ്ങരയിൽ സ്കൂട്ടറും ബസും കൂട്ടിയിടിച്ചു; എഞ്ചിനിയറിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം

ആലപ്പുഴ: തിരുവല്ല -കായംകുളം സംസ്ഥാന പാതയിൽ ചെട്ടികുളങ്ങരയിൽ വാഹനാപകടത്തിൽ എഞ്ചിനിയറിങ് വിദ്യാർഥി മരിച്ചു. ചെട്ടികുളങ്ങര സ്വദേശി പരമേശ്വരൻ (18) ആണ് മരിച്ചത്.സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിച്ചാണ് അപകടം . മറ്റൊരു ബൈക്ക് യാത്രികൻ തിരുവനന്തപുരം സ്വദേശി സന്തോഷിൻ്റെ കാലിന് പരിക്കേറ്റു.മാവേലിക്കര പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. രാവിലെ ഒമ്പതരയോടെയാണ് അപകടം .


