07 September, 2026 07:26:43 PM
ചേർത്തലയിൽ മേൽപ്പാലത്തിൽ നിന്നും കാർ താഴേക്ക് വീണു; സ്ത്രീക്ക് ഗുരുതര പരിക്ക്

ആലപ്പുഴ: ചേർത്തല ഒറ്റപ്പുന്നയിൽ ദേശീയപാതയിലെ മേൽപ്പാലത്തിൽ നിന്ന് കാർ താഴേക്ക് മറിഞ്ഞ് അപകടം. ഗുരുവായൂരിൽ നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന അഞ്ചുപേർക്കും അപകടത്തിൽ പരിക്കേറ്റു. ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരികയാണ്. ഏകദേശം 15 അടി ഉയരമുള്ള മേൽപ്പാലത്തിൽ നിന്നാണ് കാർ താഴേക്ക് മറിഞ്ഞത്. പരിക്കേറ്റവരിൽ ഒരു സ്ത്രീയുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.


