16 September, 2026 02:56:41 PM
അടൂരിൽ അജ്ഞാതർ ട്രാൻസ്ഫോർമറിൻ്റെ ഫ്യൂസ് ഊരിമാറ്റി; പരാതി നൽകി കെഎസ്ഇബി

പത്തനംതിട്ട: അടൂർ കെഎസ്ഇബി സെക്ഷന് കീഴിലെ പന്നിവിഴ നെടുംകുളഞ്ഞി ഭാഗത്ത് അർദ്ധരാത്രിയിൽ ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഊരി മാറ്റി ജനങ്ങളെ വലച്ച സംഭവത്തിൽ പോലീസിൽ പരാതി നൽകി കെഎസ്ഇബി. അടൂർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറാണ് കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പോലീസിന് പരാതി കൈമാറിയത്.
വൻ തോതിലുള്ള രാഷ്ട്രീയ ഗൂഢാലോചന ആരോപണം ഉയർന്ന സാഹചര്യത്തിൽ വൈദ്യുതി മന്ത്രി കെഎസ്ഇബി ചെയർമാനോട് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി 12 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. രാത്രി 8.30 മുതൽ 9 മണി വരെ പ്രദേശത്ത് കെഎസ്ഇബി വൈദ്യുതി വിച്ഛേദിച്ചിരുന്നു. എന്നാൽ ഇതിനുപിന്നാലെ ട്രാൻസ്ഫോർമറിലെ ഫ്യൂസുകൾ ഊരുകയായിരുന്നു.


